അന്ന ഹസാരെയുടെ അഴിമതിക്കെതിരെ ഉള്ള നിരാഹാര സമരം 22 നിബന്ധനകള്‍ ചുമത്തി സര്‍ക്കാര്‍ തടഞ്ഞു എന്ന് പറയുന്നതിനേക്കാള്‍ നല്ലത് "നിരോധിച്ചു" എന്നാവും.. ഇത്തരം നിബന്ധനകള്‍ സ്വാതന്ത്ര്യ സമരത്തിനും ഗാന്ധിജിയുടെ നിരാഹാര സമരത്തിനും എതിരെ ബ്രിട്ടീഷുകാര്‍ പോലും ഏര്‍പ്പെടുതിയിരുന്നില്ല.. ഇത് പറയാതെ നടത്തുന്ന അടിയന്തരാവസ്ഥയാണ്.. എന്താണ് ഈ ഇന്ത്യയുടെ അവസ്ഥ.. ഹസാരെയുടെ പുറകില്‍ ഇപ്പോള്‍ ബി.ജെ.പി. കൂടിയോ മറ്റു വിഭാഗങ്ങള്‍ ഉണ്ടോ എന്നതല്ല യഥാര്‍ത്ഥ പ്രശ്നം.. അദ്ദേഹം ഉയര്‍ത്തിയ മുദ്രാവാക്യം ശരിയാണോ..? ആവശ്യങ്ങള്‍ ന്യായമാണോ..? പാര്‍ലമെന്റിന്റെ അധികാരത്തില്‍ കൈ കടത്തലാണോ..? അദ്ദേഹം അഴിമാതിക്കാരന്‍ ആണെന്ന മറുവാദം ശരിയോ..?
1 . അഴിമതി തടയുക എന്ന ആവശ്യം ആര് തള്ളിയാലും ഇന്ത്യന്‍ ജനത തള്ളില്ല.. അത്രയും ഞെട്ടിക്കുന്ന വിവരങ്ങള്‍ ദിനം പ്രതി നാം കേള്‍ക്കുന്നു..
2 . ലോക്പാല്‍ ബില്ലില്‍ പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണം.. പ്രധാനമന്ത്രി സ്ഥാനം വഹിക്കുന്ന കാലത്തോളം അദ്ദേഹം ബില്ലിന്റെ പരിധിക്കു പുറത്താണ്.. അതായത് സഹപ്രവര്‍ത്തകര്‍ കുറ്റവാളികളാകുമ്പോള്‍ അദ്ദേഹം ഒഴിവാകും.. പ്രതിസ്ഥാനത്ത് വരേണ്ട ഒരാള്‍ പുറത്തായാല്‍ കേസ് ദുര്‍ബലമാകും.. പിന്നീട് PM സ്ഥാനം ഒഴിയുന്നത് വരെ കാത്തിരിക്കണം.. അതുവരെ അധികാരത്തില്‍ ഇരുന്നു സഹപ്രവര്‍ത്തകരെ രക്ഷിക്കാന്‍ PM നു കഴിയുന്നു.. ഈ അവസ്ഥ മാറണമെന്നാണ് ഹസാരെ പറയുന്നത്.. (ഇടതുപക്ഷവും ഈ ആവശ്യം ഉന്നയിച്ചു)
3 . നിരാഹാരമെന്നത് (കൊണ്ഗ്രസ്സുകാര്‍ മറന്നുപോയ) തികച്ചും ഗാന്ധിയന്‍ രീതിയിലുള്ള സമരമാണ്.. അതിനെ എന്തിനു ഭയക്കണം..?
4 . ബില്ലും നിയമവും പാസാക്കാനുള്ള അധികാരം പാര്‍ലിമെന്റിനാണ്.. അതില്‍ ഹസാരെ കൈകടത്തുന്നത് ശരിയല്ല എന്നാണ് സര്‍ക്കാര്‍ വാദം.. ഇത് ജനപക്ഷത്ത് നിന്നുള്ള ബില്ലാണ്.. അല്ലെങ്കിലും 'ഞങ്ങള്‍ എന്തും ചെയ്യും നിങ്ങളാരാ ചോദിക്കാന്‍' എന്നാ തരത്തില്‍ നിയമം ഉണ്ടാകാനാവുമോ..?
5 . ഹസാരെ അഴിമാതിക്കാരന്‍ ആണെങ്കില്‍ നടപടി എടുക്കാന്‍ എന്തിനു കാത്തു നില്‍ക്കണം..? ഇന്ന് അറസ്റ്റ് ചെയ്യാന്‍ കാണിച്ചത്തിന്റെ പകുതി ഉത്സാഹം മതിയായിരുന്നല്ലോ..?
യഥാര്‍ത്ഥ വസ്തുത ഇതൊന്നുമല്ലെന്ന് കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ജനങ്ങള്‍ക്ക് മനസ്സിലാവും.. ഇപ്പോള്‍ ഹസാരെയുടെ സമരം രാജ്യമാകെ വ്യാപിക്കാന്‍ സാധ്യതയുണ്ട്.. ഇപ്പോള്‍ തന്നെ 2-ജി സ്പെക്ട്രത്തില്‍ PM നെയും ചിദംബരത്തെയും ഉള്‍പ്പെടുത്തേണ്ട അവസ്ഥയിലാണ്.. അത് സര്‍ക്കാരിന്റെ പതനതിലെത്തും.. അതുകൊണ്ടാണ് ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥ..ഇത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ല.. ഒരു സമരത്തെ പോലും ഭയക്കുന്ന ഭരണകൂടം ആണെങ്കില്‍ രാജി വെച്ച് പുറത്ത് പോകുകയാണ് അഭികാമ്യം..

No comments:
Post a Comment