അത്തരം ദുരന്തങ്ങള്‍ ഉണ്ടായാല്‍ വെന്തു മരിക്കുന്നത് മലയാളിയോ തമിഴനോ തെലുങ്കനോ ഇടതുപക്ഷമോ വലതുപക്ഷമോ അതിനു രണ്ടിനും ഇടയിലുള്ള പക്ഷമോ ഹിന്ദുവോ മുസ്ലിമോ കൃസ്ത്യനോ പാഴ്സിയോ ആണോ എന്നതായിരിക്കരുത് നമ്മെ നയിക്കുന്ന വികാരം.. അത്തരം നഷ്ടം അനുഭവിക്കുന്നവരും അവരുടെ പിന്‍ഗാമികളായ ഭാവിതലമുറയും ഭാരതീയരാണെന്നതാവണം ആ വികാരം.. അത്തരം ഒരു ചിന്ത നമ്മെ നയിക്കുന്നുവെങ്കില്‍ എനിക്കും നിങ്ങള്‍ക്കും നമ്മുടെ സഹോദരങ്ങള്‍ക്കുമാണ് ജപ്പാന്റെ ഇന്നത്തെ അവസ്ഥയുണ്ടാവാന്‍ പോകുന്നത്..
അത്തരം ഒരു ദുരന്തം താങ്ങാനുള്ള ശേഷി ഇന്ത്യന്‍ ജനതക്കില്ല.. ഭോപ്പാല്‍ ദുരന്തം പോലും നമുക്കുണ്ടാക്കിയ ക്ഷതം എത്ര ഭീകരമാണെന്നു അനുഭവിച്ചവര്‍ക്കു മാത്രമല്ല, അവിടെ പോയി കണ്ടവര്‍ക്കും ബോധ്യമായിട്ടുണ്ടാകും.. ഇതിനര്‍ത്ഥം നാം ശിലായുഗത്തിലേയ്ക്കു പോകണമെന്നല്ല.. അപകടസാധ്യത മുന്നില്‍ കണ്ട് വികസിത രാജ്യങ്ങള്‍ ഒഴിവാക്കിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകള്‍ (ആണവ റിയാക്റ്റര്‍ ഉള്‍പ്പെടെയുള്ളവ) നമുക്കു വേണമോയെന്നു ഈ പുതിയ സാഹചര്യത്തില്‍ ഒരു വീണ്ടുവിചാരമുണ്ടായെങ്കില്‍ എന്നു ആശിച്ചു പോകുകയാണ്..
കൂട്ടത്തില്‍ അത്തരം ദുരന്തങ്ങള്‍ നമുക്കു മാത്രമല്ല ലോകത്ത് എവിടേയും ഉണ്ടാകാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം..
http://library.thinkquest.org/17940/texts/nuclear_disasters/nuclear_disasters.html