Thursday, August 27, 2009

വിവിധയിനം ഗാന്ധികള്‍...

നെഹ്രുവിന്റെ മകള്‍ ഇന്ദിരയെ വിവാഹം ചെയ്യാന്‍ ഫിറോസ്ഖാന്‍ എന്ന പാഴ്സിയുടെ പേര്‍ ഫിറോസ്ഗാന്ധി എന്നാക്കാന്‍ ബുദ്ധി ഉപദേശിച്ച മഹാത്മാഗാന്ധി അതിന്റെ പ്രത്യാഘാതം ഇത്ര വലിയതാകുമെന്നു കരുതിയിരിക്കില്ല.. എല്ലാകാര്യങ്ങളിലും അദ്ദേഹത്തിനുണ്ടായിരുന്ന ദീര്‍ഘദൃഷ്ടി ഇവിടെ ഉണ്ടായില്ല.. അതിന്റെ അനന്തരഫലമാണു വിവിധയിനം ഗാന്ധിമാര്‍ ആധുനികഭാരതത്തില്‍ തകര്‍ത്താടുന്നത്.. ആദ്യ ഉല്പന്നം ഫിറോസ്(ഗാന്ധി).. അതില്‍നിന്നു അദ്ദേഹത്തിന്റെ ഭാര്യ ഇന്ദിര(ഗാന്ധി)യായി.. മക്കള്‍ അതുകൊണ്ടു മാത്രം രാജീവ്(ഗാന്ധി)യും സഞ്ജയ്(ഗാന്ധി)യും ആയി.. മരുമക്കള്‍ വിദേശിയായ സോണിയ, സോണിയാ(ഗാന്ധി)യായി.. സിക്കുകാരി മേനക, മേനകാ(ഗാന്ധി)യായി.. പേരമക്കള്‍ പ്രിയങ്ക(ഗാന്ധി)യും രാഹുല്‍(ഗാന്ധി)യും വരുണ്‍(ഗാന്ധി)യും ആയി.. ഇനിയും ഇതിന്റെ അനന്തരാവകാശികളാവാന്‍ പുതിയ ഗാന്ധിമാര്‍ രംഗപ്രവേശം ചെയ്യുന്നതു കാണേണ്ടിവരുന്ന ഭാരതീയരുടെ ഗതികേടിനു പരിഹാരമില്ല... ഇവരെല്ലാം ഗാന്ധിജിയുടെ അനന്തരാവകാശികളായി തെറ്റിധരിക്കപ്പെടുന്നുവല്ലോ എന്നോര്‍ക്കുമ്പോള്‍...

3 comments:

കടത്തുകാരന്‍/kadathukaaran said...

തെറ്റിദ്ധരിക്കുന്നത് നമ്മുടെ പ്രശ്നമാണ്. നമുക്ക് നമ്മുടെ അച്ഛനമ്മമാര്‍ പേരിടുന്നത് വേറെ ആരെങ്കിലും തിറ്റിദ്ധരിക്കുമോ തെറ്റാതെ ധരിക്കുമോ എന്ന് ചിന്തിച്ചല്ല. അല്ലെങ്കിലൊരു പെരിനെ നാമെന്തിന്‍ ഇത്രമാത്രം ഭയപ്പെടണം?

Unknown said...

മുമ്പ് തമിഴ് നാട്ടില്‍ ഉദ്പാതിപ്പിചിരുന്ന ഒരു മൂക്കുപ്പൊടിക്ക് ഗാന്ധിമാര്‍ക്ക് മൂക്കുപ്പൊടി എന്നായിരുന്നു പേര്. മൂക്കുപ്പൊടിക്കാരന്‍ കാണിച്ച സത്യസന്ധത അധികാരഗാന്ധികള്‍ക്കില്ല.

Unknown said...

കടത്തുകാരനോട്...
തന്റെ വര്‍ഗ്ഗീയപ്രസംഗം വിവാദമായപ്പോള്‍ വരുണ്‍ഗാന്ധി താല്‍കാലിക രക്ഷക്കു പ്രയോഗിച്ചതു ഞാനുമൊരു ഗാന്ധിയാ‍ണെന്നായിരുന്നു.. ആ പേരില്‍ എന്തെങ്കിലുമില്ലെങ്കില്‍ പത്രസമ്മേളനത്തില്‍ അങ്ങിനെ വിളിച്ചുപറയുമോ..??