Thursday, August 27, 2009
വിവിധയിനം ഗാന്ധികള്‍...
നെഹ്രുവിന്റെ മകള്‍ ഇന്ദിരയെ വിവാഹം ചെയ്യാന്‍ ഫിറോസ്ഖാന് എന്ന പാഴ്സിയുടെ പേര് ഫിറോസ്ഗാന്ധി എന്നാക്കാന്‍ ബുദ്ധി ഉപദേശിച്ച മഹാത്മാഗാന്ധി അതിന്റെ പ്രത്യാഘാതം ഇത്ര വലിയതാകുമെന്നു കരുതിയിരിക്കില്ല.. എല്ലാകാര്യങ്ങളിലും അദ്ദേഹത്തിനുണ്ടായിരുന്ന ദീര്‍ഘദൃഷ്ടി ഇവിടെ ഉണ്ടായില്ല.. അതിന്റെ അനന്തരഫലമാണു വിവിധയിനം ഗാന്ധിമാര്‍ ആധുനികഭാരതത്തില്‍ തകര്‍ത്താടുന്നത്.. ആദ്യ ഉല്പന്നം ഫിറോസ്(ഗാന്ധി).. അതില്‍നിന്നു അദ്ദേഹത്തിന്റെ ഭാര്യ ഇന്ദിര(ഗാന്ധി)യായി.. മക്കള്‍ അതുകൊണ്ടു മാത്രം രാജീവ്(ഗാന്ധി)യും സഞ്ജയ്(ഗാന്ധി)യും ആയി.. മരുമക്കള്‍ വിദേശിയായ സോണിയ, സോണിയാ(ഗാന്ധി)യായി.. സിക്കുകാരി മേനക, മേനകാ(ഗാന്ധി)യായി.. പേരമക്കള്‍ പ്രിയങ്ക(ഗാന്ധി)യും രാഹുല്‍(ഗാന്ധി)യും വരുണ്‍(ഗാന്ധി)യും ആയി.. ഇനിയും ഇതിന്റെ അനന്തരാവകാശികളാവാന്‍ പുതിയ ഗാന്ധിമാര്‍ രംഗപ്രവേശം ചെയ്യുന്നതു കാണേണ്ടിവരുന്ന ഭാരതീയരുടെ ഗതികേടിനു പരിഹാരമില്ല... ഇവരെല്ലാം ഗാന്ധിജിയുടെ അനന്തരാവകാശികളായി തെറ്റിധരിക്കപ്പെടുന്നുവല്ലോ എന്നോര്‍ക്കുമ്പോള്‍...
മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്....
കേരളത്തിലെ മാധ്യമങ്ങള്‍ ആര്‍ക്കുവേണ്ടിയാണു പ്രവര്‍ത്തിക്കുന്നത്.. വസ്തുതകള്‍ അറിയാന്‍ കാത്തിരിക്കുന്ന ജനത്തിനു വേണ്ടിയല്ല..തീര്‍ച്ച.. യഥാര്‍ത്ഥ മാധ്യമധര്‍മ്മമല്ല അവര്‍ നിര്‍വഹിക്കുന്നത്.. വസ്തുതകളും സത്യങ്ങളും ഒളിപ്പിച്ചുവെക്കുന്നു.. കള്ളം പ്രചരിപ്പിക്കുന്നു.. പക്ഷം ഇല്ലാത്തവരെന്നു ഉറക്കെപറയുകയും പക്ഷം ചേരുകയും ചെയ്യുന്നു.. ചിലരെ മാത്രം corner ചെയ്തു ആക്രമിക്കുന്നതു മാധ്യമനീതിയല്ല..
BJP യില്‍ ജസ്വന്ത് സിങെന്ന സീനിയര്‍ നേതാവിനെ പുറത്താക്കുകയും, അരുണ്‍ ഷൂരിക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും, സുധീന്ദ്ര കുല്‍ക്കര്‍ണിയെന്ന മുതിര്‍ന്ന നേതാവ് രാജിവെക്കുകയും, വസുന്ധരരാജെ സിന്ധ്യയെ പ്രതിപക്ഷനേതൃസ്ഥാനത്തു നിന്നും മാറ്റുകയും, ബി.എസ്.ഖണ്ഡൂരി ഉള്‍പ്പെടെ ഉന്നത നേതാക്കള്‍ എതിര്‍ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തിട്ടും ദൃശ്യ-പത്ര മാധ്യമങ്ങള്‍ക്കു അതു ചര്‍ച്ചയായില്ല.. അവര്‍ക്കതു വളരെ ചെറിയ വാര്‍ത്ത മാത്രം.. ദൃശ്യമാധ്യമങ്ങള്‍ക്കതു കേവലം ആറാമത്തെ വാര്‍ത്തയായി ചുരുങ്ങി.. എന്നാല്‍ CPI(M) കേന്ദ്രക്കമ്മിറ്റി വി.എസ്.അച്ചുതാനന്ദനെ PB യില്‍ നിന്നു മാറ്റിയപ്പോള്‍ ഇതേ മാധ്യമങ്ങള്‍ മുഖ്യവാര്‍ത്തയായി ആഴ്ചകളോളം കൊണ്ടാടി.. കൊണ്ടാടുന്നതില്‍ തെറ്റില്ല.. അങ്ങിനെയെങ്കില്‍ എല്ലാവരുടേതും കൊണ്ടാടണ്ടേ..? പിണറായി വിജയന് ലാവലിന്‍ കേസില്‍ കുറ്റക്കാരനെങ്കില്‍ ശിക്ഷ ലഭിക്കട്ടെ.. CAG ഓഡിറ്റില്‍ ചൂണ്ടിക്കാണിച്ച ചില പരാമര്‍ശങ്ങളെ വളച്ചൊടിച്ചു കുറ്റക്കാരനാണെന്നു മാധ്യമങ്ങള്‍ അന്തിമവിധി നടത്തുന്നതു ശരിയാണോ..? എന്നാല്‍ അതേ CAG ആയുധ ഇടപാടിനെക്കുറിച്ചു എ.കെ.ആന്റണിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അതേ മാധ്യമങ്ങള്‍ക്കു കാര്യമായ വാര്‍ത്തയായില്ല.. ഒരു ചര്‍ച്ചയും ടി.വി.യില്‍ കണ്ടതുമില്ല.. ഇതു പൊതുജനത്തെ വഞ്ചിക്കലല്ലേ.. മാധ്യമധര്‍മ്മം പാലിച്ചില്ലെങ്കിലും minimum ethics എന്നൊന്നില്ലേ..? The HINDU പോലെ ചുരുക്കം ചില പത്രങ്ങള്‍ ഇതിനിടയില്‍ ചെറിയ വെളിച്ചമേകുന്നു.. അവ മാത്രമാണു 4th Estate എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മൂല്യം നിലനിര്‍ത്തുന്നത്..

Subscribe to:
Posts (Atom)