...ഞാന്‍ ഗാന്ധിയേയല്ല
നമ്മുടെ രാഷ്ട്രപിതാവ് ഇന്നു ജീവിച്ചിരുന്നെങ്കില്‍ പറയുമായിരുന്നു..”ഇവരൊക്കെ ഗാന്ധിയാണെങ്കില്‍, ഞാന്‍ ഗാന്ധിയേയല്ലയെന്ന്“... കൂടാതെ ഗസറ്റ് വിജ്ഞാപനത്തിലൂടെ തന്റെ പേരില്‍ നിന്നു ഗാന്ധിയെന്ന ഭാഗം ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെടുമായിരുന്നു.. കാരണം മുസ്ലിംവിരുദ്ധ വികാരം ഉണര്‍ത്താന്‍ വരുണ്‍ ഗാന്ധി നടത്തിയ വര്‍ഗ്ഗീയവിഷം വമിക്കുന്ന തീപ്പൊരിപ്രസംഗം വിവാദമായപ്പോള്‍ പത്രസമ്മേളനം വിളിച്ചുനടത്തിയ ന്യായീകരണത്തില്‍ ആ യുവാവ് പറഞ്ഞത് ഞാനും ഒരു ഗാന്ധിയാണെന്നാണു.. ഇതു കേള്‍ക്കുന്ന യഥാര്‍ത്ത ഗാന്ധിയുടെ മനസ്സ് ചുട്ടുപൊള്ളിയില്ലെങ്കിലേ അത്ഭുതമുള്ളൂ...
അമ്മ മേനകഗാന്ധിക്കും ഇതില്‍ ആശങ്കയോ കുണ്ഠിതമോയില്ല.. വല്ല പട്ടിയോ പൂച്ചയോ ആടോ മാടോ കുരങ്ങോ പാമ്പോ കീരിയോ ആയിരുന്നു വിഷയമെങ്കില്‍ മൃഗസ്നേഹിയായ അവര്‍ സടകുടഞ്ഞെഴുന്നേറ്റ് കൊലവിളി നടത്തുമായിരുന്നില്ലേ..?? പട്ടിക്കും പൂച്ചക്കും കുരങ്ങനും വേണ്ടി വാദിക്കുന്ന അവര്‍ക്ക് മകന് ആക്രോശിച്ച മനുഷ്യവിഭാഗത്തെ അതിനേക്കാള്‍ വില കുറഞ്ഞ ജീവനായി തോന്നിയതു BJP യില്‍ ചേര്‍ന്നതു കൊണ്ടാണോ..? അതോ മകനു എന്തു തോന്നിവാസവും ആകാമെന്നാണോ..??
ഏതായാലും നരേന്ദ്രമോഡിക്കും പ്രവീണ്‍ തൊഗാഡിയക്കും ശേഷം ആരെന്ന ചോദ്യത്തിനു BJP ക്കാര്‍ക്ക് ഉത്തരമായി.. സിക്കുകാരിയായ മേനകയുടേയും പാഴ്സിയായ സഞ്ജയിന്റേയും മകന് എങ്ങിനെ ഹിന്ദുവാകുമെന്നു BJP യും ഓര്‍ത്തിരിക്കില്ല.. ഇത്തരം ഗാന്ധിമാരേയും ഭാരതീയര്‍ ഇനി ചുമക്കണമല്ലോ..