ഗുജറാത്തിലെ വാളുകള്‍ വീണ്ടും…
ഒറീസ്സയില്‍ ക്രിസ്ത്യാനികള്‍ വംശഹത്യക്കു ഇരയാവുകയാണ്..
ഗുജറാത്തിലെ മുസ്ലിങ്ങളെപ്പോലെ...
കയറാന്‍ ഇടമില്ലാതെ..
ഉറങ്ങാന്‍ തണലില്ലാതെ..
ഉണ്ണാന്‍ ഒന്നുമില്ലാതെ..
ജീവനും കൊണ്ടു ഓടുകയാണ്..
രക്ഷിക്കേണ്ടവര്‍ കാഴ്ച്ചക്കാരാവുന്നു..
അധികാരികള്‍ നിഷ്ക്രിയരും..
കരിഞ്ഞ മാംസത്തിന്റെ ഗന്ധം പടരുന്നു..
അപ്പോഴും കേരളത്തിലെ ‘പവ്വത്തിലച്ചനു’
അതു പ്രശ്നമായില്ല…
പ്രത്യക്ഷാക്രമണത്തേക്കാള്‍ വലുതു പരോക്ഷാക്രമണമത്രേ..
ഏകജാലകം..
സ്വാശ്രയപ്രവേശനം..
ഏഴാം ക്ലാസ് പാഠം..
ഇവയത്രേ പരോക്ഷാക്രമണം..
ഇവര്‍ ചെയ്യുന്നതെന്തെന്നു ഇവര്‍ അറിയുന്നില്ലല്ലോ..
അവര്‍ പറയുന്നു ‘രൂപ താ..’ “അതിരൂപതാ..“
Monday, September 1, 2008
Subscribe to:
Posts (Atom)